Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപ്പത്രം വെള്ളിയാഴ്ച: സമയം അനുവദിച്ച് ഹൈക്കോടതി

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (15:13 IST)
നടിയെ ആക്രമിച്ചകേസിൽ ഈ മാസം 22നകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിചോദിച്ച അന്വേഷണസംഘത്തിൻ്റെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
 
തുടരന്വേഷണം പൂർത്തിയാക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതും ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളും അന്വേഷണത്തിന് വിധേയമാക്കാനുണ്ടെന്ന് അന്വേഷണസംഘം ചൂണ്ടികാണിച്ചിരുന്നു.
 
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആരെല്ലാമാണ് കണ്ടെതെന്ന് കണ്ടെത്തണെമെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. മൂന്ന് വ്യത്യസ്തകോടതികളുടെ കസ്റ്റഡിയിലായിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതായാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. ഒരു തവണ ലാപ്പ്ടോപ്പിലും മറ്റ് രണ്ട് തവണ ആൻഡ്രോയ്ഡ് ഫോണിലുമാണ് കാർഡ് ഉപയോഗിക്കപ്പെട്ടത്. 8 വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments