നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍‌സിയറുടെ തുറന്നുപറച്ചില്‍

നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍‌സിയറുടെ തുറന്നുപറച്ചില്‍

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (20:53 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറ്റേന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനം വിവാദമാകാന്‍ കാരണം ഇടതുപക്ഷ എംഎല്‍എമാരാണെന്ന് നടന്‍ അലന്‍സിയര്‍.

വാര്‍ത്താ സമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാത്രം പങ്കെടുത്താല്‍ മതിയെന്നായിരുന്നു തലേദിവസം ചേര്‍ന്ന  അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സ്വീകരിച്ച തീരുമാനം. എന്നാല്‍, ആ തീരുമാനത്തിന് വിരുദ്ധമായി ഇടത് എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ എത്തിയെന്നും ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അലന്‍‌സിയര്‍ പറഞ്ഞു.

നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ഇരയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അമ്മ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് പത്രസമ്മേളനവും നടന്നത്. ഈ  പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ അമിതാവേശം കാണിക്കുകയായിരുന്നു. ഇതോടെയാണ് അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനം വിവാദമാകാന്‍ കാരണമായതെന്നും അലന്‍‌സിയര്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍ നടി തൃപ്തി പ്രകടിപ്പിച്ചതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും ഉന്നയിച്ചില്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു എന്നും അലന്‍‌സിയര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോക്ഷം പ്രകടിപ്പിച്ച എംഎല്‍എമാരായ ഗണേഷ്‍, മുകേഷ് എന്നിവരുടെ പേര് പറയാതെയായിരുന്നു അലന്‍‌സിയറുടെ വെളിപ്പെടുത്തല്‍.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments