Webdunia - Bharat's app for daily news and videos

Install App

അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍ - രഹസ്യങ്ങള്‍ പുറത്തുവിടാതെ പൊലീസ്

അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (20:05 IST)
കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ര്‍ എഎസ് സുനിൽരാജിനെ (അ​പ്പു​ണ്ണി)​ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. ഇന്ന് രാവിലെയാണ് ആലുവാ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അപ്പുണ്ണി ഹാജരായത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു വരെ നീണ്ടു.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ഴി​ഞ്ഞ​തെ​ന്നും മൊ​ഴി അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം അ​പ്പു​ണ്ണി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊ​ലീ​സ് നീ​ക്ക​മെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. അതേസമയം, എന്തെല്ലാം കാര്യങ്ങളാണ് അപ്പുണ്ണിയിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

അ​പ്പു​ണ്ണി​ക്കൊ​പ്പം കേസിലെ ഒന്നാം പ്രതി പ​ൾ​സ​ർ സു​നി​ക്ക് വേ​ണ്ടി ക​ത്തെ​ഴു​താ​ൻ സ​ഹാ​യി​ച്ച വി​പി​ൻ ലാ​ലി​നേ​യും അന്വേഷണ സംഘം ചോ​ദ്യം ചെ​യ്തു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത

Kollam Athulya Case: 'അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി': സതീഷ് അത്ര വെടിപ്പല്ല, നാട്ടിലും പ്രശ്‌നക്കാരനെന്ന് അയല്‍വാസികള്‍

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments