Webdunia - Bharat's app for daily news and videos

Install App

നാദിര്‍ഷയുടെ അറസ്‌റ്റിന് സാധ്യത നിലനില്‍ക്കെ പുതിയ ആവശ്യവുമായി സുനി കോടതിയില്‍

നാദിര്‍ഷയുടെ അറസ്‌റ്റിന് സാധ്യത നിലനില്‍ക്കെ പുതിയ ആവശ്യവുമായി സുനി കോടതിയില്‍

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (14:11 IST)
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. ഇക്കാര്യം ഉന്നയിച്ച് സുനി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു.

വിയ്യൂർ സെൻട്രൽ ജയിലിൽ ചികിത്സാ സഹായം പോലും കിട്ടുന്നില്ല. അതിനാൽ ഇവിടെ നിന്നും എറണാകുളത്തെ എതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും സുനിയുടെ അഭിഭാഷകൻ കോടതിയെ അറയിച്ചു.

കളമശേരി ജയിലിൽ തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നും ജയില്‍ അധികൃതര്‍ അതിനു കൂട്ടു നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും തുടര്‍ന്ന്  വിയ്യൂരിലേക്ക് മാറുകയുമായിരുന്നു.  

അതേസമയം, കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കു പങ്കുണ്ടോ എന്ന കാര്യം ‘വിഐപി’ പറയട്ടെ എന്നും അദ്ദേഹം തയ്യാറായില്ലെങ്കില്‍ വിസ്താര സമയത്ത് ഇക്കാര്യം താന്‍ തന്നെപറയാമെന്നും സുനി പറഞ്ഞു.

റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ ഈ പ്രതികരണം. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments