Webdunia - Bharat's app for daily news and videos

Install App

കള്ളന്‍ കപ്പലില്‍ തന്നെ, ‘ദിലീപിന്റെ ആദ്യ ഭാര്യയെ വെളിച്ചത്തു കൊണ്ടുവന്നത് ഇതിനുവേണ്ടി’; അന്വേഷണ സംഘത്തെ വേട്ടയാടി മറ്റൊരു സംഘം!

കള്ളന്‍ കപ്പലില്‍ തന്നെ, ‘ദിലീപിന്റെ ആദ്യ ഭാര്യയെ വെളിച്ചത്തു കൊണ്ടുവന്നത് ഇതിനുവേണ്ടി!’

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (16:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ പൊലീസ് സേനയില്‍ നിന്ന് തന്നെ നീക്കം ശക്തമായതായി ആക്ഷേപം. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്ന് വ്യക്തമാക്കി അന്വേഷണ സംഘം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായിട്ടാണ് വിവരം.

അടുത്ത കാലത്തും ഈ ദിവസങ്ങളിലുമായി പുറത്തുവരുന്ന വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും അതുവഴി ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാക്കുന്നതിനാണെന്നുമാണ് ആക്ഷേപം. പൊലീസ് സേനയ്ക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

നടിയെ കാറില്‍ വെച്ച് പള്‍സര്‍ സുനിയും കൂട്ടരും ലൈംഗികമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണിച്ചുവെന്ന പ്രചാരണവും, ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നതും പ്രചരിപ്പിച്ചതും കേസന്വേഷണം അട്ടിമറിക്കുന്നതിനാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച ഫോണ്‍ രേഖകള്‍ പരിശോധിച്ച് വരികയാണ്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ദിലീപിന്റെ ആദ്യ വിവാഹവും തമ്മില്‍ ബന്ധമില്ലാത്ത സ്ഥതിക്ക് ഇതു സംബന്ധിച്ച വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടതാണെന്നും സൂചനയുണ്ട്. കേസന്വേഷണത്തെ തകര്‍ക്കാനാണ് ആദ്യ വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ദിലീപീന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് പള്‍സര്‍ സുനി ‘മാഡം’ എന്ന വാക്ക് ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ഈ കഥ പ്രചരിപ്പിച്ച് കേസ് വഴി തെറ്റിച്ചു വിടാനും പൊലീസ് സേനയില്‍ തന്നെ നീക്കം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments