Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും - ചതിച്ചത് അപ്പുണ്ണി

ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (14:13 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് അറസ്‌റ്റിന് മൂന്നോടിയായിട്ടുള്ള നീക്കമാണെന്നാണ് പുറത്തുവരുന്ന സൂചന.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. ദിലീപിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ തേടുന്നത്. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മൊഴിയെടുക്കലിലൂടെ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ദിലീപിന്റെ മനേജരും ഡ്രൈവറുമായ അപ്പുണ്ണി നല്‍കിയ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും  പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments