Webdunia - Bharat's app for daily news and videos

Install App

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ദിലീപ് പുലി; അവസാന 14 സിനിമകളില്‍ 9എണ്ണവും എട്ടുനിലയില്‍ പൊട്ടിയിട്ടും താരത്തിന്റെ പോക്കറ്റിലെത്തിയത് കോടികള്‍!

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ദിലീപ് പുലി; അവസാന 14 സിനിമകളില്‍ 9എണ്ണവും എട്ടുനിലയില്‍ പൊട്ടിയിട്ടും താരത്തിന്റെ പോക്കറ്റിലെത്തിയത് കോടികള്‍!

Webdunia
വ്യാഴം, 20 ജൂലൈ 2017 (15:47 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക സ്രോതസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ശക്തമാക്കുന്നു. ഡി സിനിമാസ് ഉള്‍പ്പെടയുള്ള വമ്പന്‍ സാമ്പത്തിക ഇടപാടുകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ നടത്തിയതാണ് താരത്തിനെതിരെയുള്ള അന്വേഷണത്തിന് കാരണം.

അവസാനം ഇറങ്ങിയ 14 സിനിമകളില്‍ ഒമ്പതും ബോക്‍സ് ഓഫീസില്‍ വമ്പന്‍ പരാജയമായിട്ടും ദിലീപിന് എവിടെ നിന്നാണ് ഇത്രയധികം പണം ലഭിക്കുന്നതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സിനിമയിലെ പ്രതിഫലത്തേക്കാള്‍ കൂടുതലുള്ള ഇടപാടുകള്‍ നടത്തുന്നതും സംശയത്തിന് കാരണമായി.

വരുമാനവും ചിലവും പഠിക്കുന്നതിനായി ദിലീപ് സിനിമകളുടെ കരാര്‍ രേഖകളടക്കം അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകള്‍ ദിലീപ് മുന്‍കൈയെടുത്ത് നിര്‍മ്മിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായിട്ടാണെന്നും സംശയിക്കുന്നു.

പരാജയമായ സെലിബ്രിറ്റി ക്രിക്കറ്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ഇപ്പോഴും തുടരുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ ഉള്‍പ്പെടെ വന്‍ സമ്പാദ്യമാണ് ദിലീപ് ഇക്കാലയളവില്‍ നേടിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments