Webdunia - Bharat's app for daily news and videos

Install App

സുനിയില്‍ നിന്നും ഇനി ഒരു മൊഴി മാത്രം; ദിലീപ് ഭയക്കുന്ന ആ അറസ്‌റ്റ് ഈയാഴ്‌ച - പൊലീസ് എല്ലാം ഉറപ്പിച്ചു!

സുനിയില്‍ നിന്നും ഇനി ഒരു മൊഴി മാത്രം; ദിലീപ് ഭയക്കുന്ന ആ അറസ്‌റ്റ് ഈയാഴ്‌ച - പൊലീസ് എല്ലാം ഉറപ്പിച്ചു!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (15:34 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അതിവേഗത്തിലാക്കി അന്വേഷണ സംഘം. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെ നടന്‍ ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയെ ഈയാഴ്ച തന്നെ അറസ്റ്റു ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അപ്പുണ്ണിയുമായി തനിക്കുള്ള ബന്ധം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ആവര്‍ത്തിച്ചാല്‍ അറസ്‌റ്റ് വൈകേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സുനിയും അപ്പുണ്ണിയും തമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള  ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് അറിയാമായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടു തെളിവുകളും ലഭിച്ചു കഴിഞ്ഞു. അപ്പുണ്ണികൂടി അറസ്‌റ്റിലായാല്‍ ദിലീപിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാകുമെന്നാണ് പൊലീസിന്റെ അനുമാനം.

ജയിലില്‍നിന്നു സഹതടവുകാരനായ വിഷ്ണുവിന്റെ കൈയില്‍ കൊടുത്തുവിട്ട കത്ത് അപ്പുണ്ണി കൈപ്പറ്റിയെന്ന പള്‍സര്‍ സുനിയുടെ മൊഴിയും, ജയിലില്‍നിന്നു സുനി ഫോണില്‍ വിളിച്ചപ്പോള്‍ ദിലീപ് ഒപ്പുമുണ്ടായിരുന്നുവെന്ന മൊഴിയുമാണ്  അപ്പുണ്ണിയെ കുടുക്കുന്നത്.

മാപ്പുസാക്ഷിയാകാനുള്ള സാധ്യത മങ്ങിയതോടെയാണ് അപ്പുണ്ണിയെ ഈയാഴ്ച തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത്. കേസില്‍ താനും പ്രതിയാകുമോ എന്ന ഭയമാണ് അപ്പുണ്ണിയെ ദിലീപിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പൊലീസുകാർ അടച്ചത്. അതേസമയം, ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അറസ്‌റ്റ് ചെയ്യാനുള്ള തെളിവുകള്‍ പൊലീസിന് ലഭ്യമായിട്ടില്ല.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments