Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവം: അന്വേഷണം പള്‍സര്‍ സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച്

അന്വേഷണം പള്‍സര്‍ സുനിയുടെ കാമുകിമാരിലേക്ക്

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (09:55 IST)
കൊച്ചിയില്‍ നിന്നും മലയാളിയായ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്കായുള്ള തിരച്ചിലില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ അവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. 
 
പള്‍സര്‍ സുനിയുടെ ഫോണ്‍ കോളിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന്  ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം. സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവരാണ് സഹായം ചെയ്തുകൊടുത്തിരിക്കുന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.  
 
കാമുകിമാരില്‍ നിന്നും കൂടുതല്‍ വ്യക്തതയോറ്റെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണസംഘം. കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ സുനി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. അമ്പലപ്പുഴയിലുള്ള തന്റെ സുഹൃത്തുക്കളെ കാണാനാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് വിവരം. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

അടുത്ത ലേഖനം
Show comments