തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

അഭിറാം മനോഹർ
വ്യാഴം, 9 ജനുവരി 2025 (12:08 IST)
Honey Rose- Rahul Easwar
ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ മുതല്‍ക്കൂട്ടാണെന്നും സ്ത്രീകള്‍ എത്രവലിയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചാലും തന്റെ അസാമാന്യമായ ഭാഷാനിയന്ത്രണവും ഭാഷാ ജ്ഞാനവും കൊണ്ട് അദ്ദേഹം സ്ത്രീ പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നും എന്നാല്‍ ഭാഷയുടെ കാര്യത്തിലുള്ള ഈ നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ രാഹുല്‍ ഈശ്വരിനില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹണി റോസ് പറയുന്നു.
 
 ഹണിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
 
ശ്രീ രാഹുല്‍ ഈശ്വര്‍
 
 താങ്കളുടെ ഭാഷയുറ്റെ മുകളിലുള്ള നിയന്ത്രണം കേമമാണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ 2 ഭാഗവും ഉണ്ടങ്കിലെ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു. അതുകൊണ്ട് തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍  തന്റെ അസാമാന്യമായ ഭാഷാനിയന്ത്രണവും ഭാഷാ ജ്ഞാനവും കൊണ്ട് രാഹില്‍ സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കും.
 
പക്ഷേ തന്ത്രികുടുംബത്തില്‍പ്പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരിയാവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നെങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ, ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലാ എന്നാണ് എനിക്ക് മനസിലായത്.
 
 എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

മുകേഷ് അംബാനി ദിവസവും 5 കോടി രൂപ ചെലവഴിച്ചാല്‍ മുഴുവന്‍ സമ്പത്തും തീരാന്‍ എത്ര വര്‍ഷം വേണ്ടി വരും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments