Webdunia - Bharat's app for daily news and videos

Install App

പള്‍സറും മേസ്തിരി സുനിലും; ഒടുവില്‍ സാമിക്കണ്ണും കേസിലേക്ക് - തലപുകച്ച് പൊലീസ്

പള്‍സറും മേസ്തിരി സുനിലും; ഒടുവില്‍ സാമിക്കണ്ണും കേസിലേക്ക് - തലപുകച്ച് പൊലീസ്

Webdunia
വ്യാഴം, 6 ജൂലൈ 2017 (15:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രാവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വച്ച് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സേലം സ്വദേശിയുടേത്.

ഫോണ്‍ വിഷ്ണു ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച ശേഷം മഹേഷ് വഴിയാണ് സുനിലിന് കൈമാറിയത്. കേസിലെ മൂന്നാം പ്രതി മേസ്തിരി സുനിലിന്റെ വീട്ടിൽനിന്നാണ് ഫോൺ കണ്ടെത്തിയത്.  

സേലം സ്വദേശി സാമിക്കണ്ണ് എന്ന വ്യക്തിയുടേതാണ് സുനി ജയിലില്‍ ഉപയോഗിച്ച ഫോണ്‍. കോയമ്പത്തൂരിലെ കതിരൻ കോളജിലെ വിദ്യാർഥിയായ മകന്‍ ധനുഷ്കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്നും അതിനു ശേഷം ഫോണ്‍ കളവ് പോവുകയും ചെയ്‌തുവെന്നും സാമിക്കണ്ണ് വ്യക്തമാക്കി.

കേസ് കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീളുന്ന സാഹചര്യത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പൊലീസിനെ വഴിതെറ്റിക്കാന്‍ സുനി ശ്രമിക്കുമെന്നതിനാല്‍ സംസ്ഥാന പൊലീസിലെ ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ, മൂന്നു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘത്തെ സഹായിക്കാന്‍ അതാതു സ്ഥലത്തെ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

'നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു': വിദേശ സിനിമകള്‍ക്ക് അമേരിക്ക 100% നികുതി ചുമത്തുമെന്ന് ട്രംപ്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

അടുത്ത ലേഖനം
Show comments