Webdunia - Bharat's app for daily news and videos

Install App

അറസ്‌റ്റിലാകാന്‍ പോകുന്നത് കാവ്യയോ ?; നീക്കത്തിന് പിന്നില്‍ ഭയപ്പെടുത്തുന്ന ചില കാരണങ്ങള്‍!

അറസ്‌റ്റിലാകാന്‍ പോകുന്നത് കാവ്യയോ ?; നീക്കത്തിന് പിന്നില്‍ ഭയപ്പെടുത്തുന്ന ചില കാരണങ്ങള്‍!

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (19:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ ഉടന്‍ അറസ്‌റ്റിലാകുമെന്ന് റിപ്പോര്‍ട്ട്. റിമാന്‍‌ഡിലുള്ള നടന്‍ ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് അറസ്‌റ്റിലാകുക എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. സിനിമാ മേഖലയില്‍ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ് ആദ്യം അറസ്‌റ്റിലാകുക എന്നാണ് സൂചന.  

കേസിലെ ഒന്നാം പ്രതിയും നടിയെ ഉപദ്രവിക്കുകയും ചെയ്‌ത പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി അറിവുള്ളയാളും ദിലീപുമായി അടുത്ത ബന്ധമുള്ളയാളുമാണ് അടുത്തതായി അറസ്‌റ്റിലാകുക. അതേസമയം, ദിലീപിന്റെ സഹായിയും മാനേജരുമായ അപ്പുണ്ണി, നാദിര്‍ഷാ എന്നിവര്‍ അന്വേഷണ സംഘത്തിന്റെ  നിഴലിലാണ്.

കേസില്‍ മാഡം ഉണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞതോടെയാണ് ദിലീപിന്റെ ഭാര്യം കാവ്യ മാധവനിലേക്കും സംശയങ്ങള്‍ നീളുന്നത്. എന്നാല്‍, ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി അറിവുള്ളയാളും ദിലീപുമായി അടുത്ത ബന്ധമുള്ള രണ്ടു പേരെയുമാണ് പൊലീസ് ലക്ഷ്യം വയ്‌ക്കുന്നത്. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുമ്പായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. കേസില്‍ വ്യക്തമായ പങ്കുള്ള രണ്ടു പേരെ അറസ്‌റ്റ് ചെയ്യുന്നതുവഴി ദിലീപിനെതിരേയുള്ള തെളിവുകള്‍ ശക്തമാക്കാന്‍ സാധിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേസിൽ മാപ്പു സാക്ഷി വേണമോയെന്ന് അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ മാത്രമാകും തീരുമാനിക്കുക. റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞുവെന്നും റൂറൽ എസ്പി പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments