Webdunia - Bharat's app for daily news and videos

Install App

സുനിയുടെ വെളിപ്പെടുത്തല്‍ കത്തുന്നു; കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി

കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി

Webdunia
ഞായര്‍, 2 ജൂലൈ 2017 (10:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി. വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പരിശോധനയ്‌ക്കെത്തിയത്. രണ്ടു ത​വ​ണ എ​ത്തി​യി​ട്ടും വീട്ടില്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ് മ​ട​ങ്ങി.

വനിതാ പൊലീസ് ഉള്‍പ്പെടെയുളള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ വരവ്.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ലക്ഷ്യയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയക്കും.

കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് നടൻ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിൽ രണ്ടിടത്തായി കുറ്റകൃത്യത്തിന് ശേഷം താൻ കാക്കനാട്ടെ കടയിലെത്തിയിരുന്നതായി പരാമർശിക്കുന്നുണ്ട്. ഈ കടയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നടി കാവ്യാ മാധവന്റെ സ്ഥാപനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

അടുത്ത ലേഖനം
Show comments