Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വീട്ടില്‍‌വച്ചാണ് ഇതെല്ലാം സംഭവിച്ചത്; വെടിപൊട്ടിച്ച് ഗണേഷ് - അമ്മയില്‍ പൊട്ടിത്തെറി

മമ്മൂട്ടിയുടെ വീട്ടില്‍‌വച്ചാണ് ഇതെല്ലാം സംഭവിച്ചത്; വെടിപൊട്ടിച്ച് ഗണേഷ് - അമ്മയില്‍ പൊട്ടിത്തെറി

Webdunia
ഞായര്‍, 2 ജൂലൈ 2017 (14:49 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മൗനം തുടരുന്ന താരസംഘടനയായ അമ്മയ്‌ക്കെതിരെ മുന്‍ മന്ത്രിയും നടനും എംഎല്‍എയുമായ ഗണേഷ്‌ കുമാര്‍ രംഗത്ത്. അമ്മ പ്രസിഡന്റും എംപിയുമായി ഇന്നസെന്റിന് എഴുതിയ കത്തിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ ഗൗരവപരാമയ ഒരു ഇടപെടലും നടത്താന്‍ സാധിച്ചിട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കുന്നതായിരിക്കും ഇതിലും നല്ലതെന്നും പതിമൂന്ന് പേജുള്ള കത്തില്‍ ഗണേഷ് പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയും കേസില്‍ ദിലീപിന്റെ പേരില്‍ ചര്‍ച്ചകള്‍ സജീവമായപ്പോഴും വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഇന്നസെന്റിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞതാണ്. വേണ്ടത് ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും ഒരു അനക്കവുമുണ്ടായില്ലെന്നും ഗണേഷ് ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേരുകയും ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന എഴുതിക്കുന്നതു പോലെ ഒരു കുറിപ്പ് തയ്യാറാക്കുക മാത്രമാണ് അമ്മ ചെയ്‌തത്. ര​ഹ​സ്യ​യോ​ഗ​ത്തി​ലും ന​ട​പ​ടി​യെ ഒ​തു​ക്കു​ക​യാ​ണ് ഇ​ന്ന​സെ​ന്‍റ് ചെ​യ്ത​ത്. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ആരും ഓര്‍ത്തില്ലെന്നും ഗണേഷിന്റെ കത്തില്‍ പറയുന്നു.

ഒ​പ്പ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സം​ഘ​ട​ന അ​പ്ര​സ​ക്ത​മാണ്. ​സം​ഘ​ട​ന​യി​ലെ ഒ​രം​ഗം ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോള്‍  സ​ത്യ​ത്തി​നു വേ​ണ്ടി ശ​ബ​ദ്മു​യ​ർ​ത്താ​ൻ അ​മ്മ​യ്ക്കു ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​മൊ​രു സം​ഘ​ട​ന സി​നി​മ​യ്ക്കു നാ​ണ​ക്കേ​ടാ​ണെന്നും  ഗ​ണേ​ഷ് ക​ത്തി​ൽ പ​റ​യു​ന്നു.

അതേസമയം, കത്ത് നേരത്തെ നല്‍കിയതാണെന്ന് ഗണേഷ് പറയുന്നുണ്ട്. കൊച്ചിയില്‍ അമ്മ മീറ്റിംഗ് കൂടുന്നതിന് മുമ്പാണ് താന്‍ തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കത്തിലുടെ നീളം ഇന്നസെന്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനായി വാദിക്കുകയും മാധ്യപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്‌ത അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ഇപ്പോള്‍ കത്ത് നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments