Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ തേടിയെത്തിയ സിദ്ദിഖും കുടുങ്ങിയോ? - മൊഴിയെടുക്കാന്‍ തീരുമാനം

ദിലീപിനെ തേടി സിദ്ദിഖ് എന്തിന് അവിടെ എത്തി ?

Webdunia
വ്യാഴം, 6 ജൂലൈ 2017 (16:02 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ സിദ്ദിഖിനെയും ചോദ്യം ചെയ്യും. കേസില്‍ ആരോപണവിധേയനായ ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണ സംഘം ചോദ്യം ചെയ്യവെ ആലുവ പൊലീസ് ക്ലബില്‍ എത്തിയതാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാരണം.

ആലുവ പൊലീസ് ക്ലബില്‍ വെച്ചാകും സിദ്ദിഖിനെയും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനിടെ പൊലീസ് ക്ലബില്‍ എന്തിനെത്തി, വരാനുണ്ടായ കാരണം എന്ത് എന്നീ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം  ചോദിച്ചറിയുമെന്നാണ് റിപ്പോര്‍ട്ട്.

കേസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെയും നാദിര്‍ഷയേയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനൊടുവില്‍ സിദ്ദിഖ് ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു.

കേസ് കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീളുന്ന സാഹചര്യത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പൊലീസിനെ വഴിതെറ്റിക്കാന്‍ സുനി ശ്രമിക്കുമെന്നതിനാല്‍ സംസ്ഥാന പൊലീസിലെ ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ, മൂന്നു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘത്തെ സഹായിക്കാന്‍ അതാതു സ്ഥലത്തെ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments