Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യം; സുനിയെ ജയിലില്‍‌വച്ച് ‘ഇടിച്ചുകൂട്ടി’ ? - പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യം; സുനിയെ ജയിലില്‍‌വച്ച് ‘ഇടിച്ചുകൂട്ടി’ ?

Webdunia
വ്യാഴം, 6 ജൂലൈ 2017 (16:56 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം അംഗീകരിച്ച അങ്കമാലി കോടതി  പ്രതിഭാഗം ആവശ്യപ്പെട്ട 42 തെളിവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

കാറിനുള്ളിലെ ദൃശ്യങ്ങള്‍ നല്‍കില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും മഹസറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.

കെസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടരും നടി സഞ്ചരിച്ച വാഹനത്തെ കാറില്‍ പിന്തുടര്‍ന്ന ദൃശ്യങ്ങളടക്കമുള്ളവ കോടതിയില്‍ വച്ച് പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ പ്രതികള്‍ നടിയുടെ കാറിനെ പിന്തുടര്‍ന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കാന്‍ സമ്മതിച്ചത്.

അതേസമയം, സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. സുനിയെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്റെ അപേക്ഷ. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു.

കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസില്‍ പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ബിജെപി രാജ്യതലസ്ഥാനം തിരികെ പിടിക്കുന്നത് 27 വര്‍ഷത്തിന് ശേഷം; പരാജയം സമ്മതിച്ച് കെജ്രിവാള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം

പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി

വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു

അടുത്ത ലേഖനം
Show comments