Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തലയും കുമ്മനവും ഇന്നലെ കോടതിയിൽ ഉണ്ടായിരുന്നുവെങ്കിൽ? കിടിലൻ ചോദ്യവുമായി ജോയ് മാത്യു

കറുത്തകോട്ടുകാരോടൊപ്പം കുമ്മനവും ചെന്നിത്തലയും?

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (09:33 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനേയും പരിഹസിച്ച് ജോയ് മാത്യു രംഗത്ത്. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പ്രതികരണത്തെയാണ് ജോയ് മാത്യു വിമർശിച്ചിരിക്കുന്നത്.
 
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ കണ്ണു‌വെട്ടിച്ച് കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ വലിച്ചിഴച്ചുകൊണ്ടാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കുമ്മനവും ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.
 
ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
 
ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?. തീർച്ചയായും "കീഴടങ്ങാൻ" വന്ന പ്രതിയെ പോലീസിൽ നിന്നും മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കറുത്ത കോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക്‌ മനസ്സിലാവുക.
 
വി ടി ബൽറാം ,ഷാഫി പറബിൽ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക്‌ പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്‌കാർക്കും പി എസ്‌ ശ്രീധരൻ പിള്ളയേപ്പോലെയോ വി. മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി ജെ പി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത്‌ എന്നറിയാൻ ആഗ്രഹമുണ്ട്‌.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments