മനുഷ്യരിൽ കൊലയാളികൾ ഉണ്ടെന്ന് കരുതി മനുഷ്യവംശത്തെ മുഴുവൻ കൊന്നൊടുക്കുമോ? തെരുവുനായക്കളെ കൊല്ലുന്നതിനെതിരെ മൃദുല മുരളി

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:09 IST)
സംസ്ഥാനത്തെ തെരുവ് നായ ആക്രമണം ദിനംപ്രതി കുതിച്ചുയരുന്നതിൻ്റെ ഭീതിയിലാണ് ജനങ്ങൾ. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ സംസ്ഥാനം സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മൃദുല മുരളി.
 
നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണം എന്ന ഹാഷ്ടാഗോടെയാണ് നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് താരത്തിൻ്റെ പ്രതികരണം. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും കൊലപാതകികളും മനുഷ്യന്മാരുടെ കൂട്ടത്തിലുണ്ട്. അതിൻ്റെ പരിഹാരം മനുഷ്യന്മാരെയൊന്നാകെ കൊന്നൊടുക്കുകയാണോ? അങ്ങനെയാണോ കാര്യങ്ങൾ പ്രവർത്തിക്കുന്നത്? എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ മൃദുല പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mrudula murali mangalasseri (@mrudula.murali)

എന്നാൽ താങ്കൾക്ക് ഇവയെ ദത്തെടുത്തൂടെ എന്ന ചോദ്യത്തിന്  വിഡ്ഢിത്തം പറയാതിരിക്കൂ എന്നാണ് മൃദുലയുടെ പ്രതികരണം. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് താന്‍ ശബ്ദം ഉയര്‍ത്തുന്നതെന്നും കൂടുതൽ മൃഗകൂടുകൾ സ്ഥാപിക്കണമെന്നും മൃദുല പറയുന്നു. റോഡിലൂടെ നടക്കുന്നവർക്കാണ് ഇതിൻ്റെ ബുദ്ധുമുട്ടെന്ന് പറയുന്ന ഒരു കമൻ്റിന് ഞാനും നടക്കുന്ന റോഡിലൂടെ തന്നെയാ മാഷേ നിങ്ങളും നടക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മാത്രമേ താൻ പറയുന്നുള്ളുവെന്ന് താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments