Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച് നടി ശോഭന

ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (20:06 IST)
Shobana

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി ശോഭന. ബിജെപി നേതൃത്വത്തെ താരം ഇക്കാര്യം അറിയിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായാണ് ശോഭനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണം രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചു. 
 
ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ശോഭനയെ പോലെ ജനങ്ങള്‍ക്ക് സുപരിചിതയായ ഒരാള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വേണമെന്നായിരുന്നു ബിജെപി നിലപാട്. ശോഭന മത്സരിച്ചാല്‍ തിരുവനന്തപുരം സീറ്റില്‍ ജയിക്കാമെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ശോഭനയുടെ നിലപാട്. 
 
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി അടക്കം ആവശ്യപ്പെട്ടെങ്കിലും ശോഭന താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ശോഭനയുടെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. കുമ്മനം രാജശേഖരന്‍, നടന്‍ കൃഷ്ണ കുമാര്‍ എന്നിവരെയാണ് ബിജെപി നേതൃത്വം ഇനി തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

പീഡന കേസില്‍ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

രണ്ടിലൊന്ന് അറിയണം, തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണം, എം ആർ അജിത് കുമാറിനെ നീക്കുന്നതിൽ നിലപാട് കടുപ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments