Webdunia - Bharat's app for daily news and videos

Install App

‘ദിലീപ് എന്ന നടന്‍ അധോലോക നായകനല്ല; അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട വിചാരണ അവസാനിപ്പിക്കണം’: ജനപ്രിയന് കട്ട സപ്പോര്‍ട്ടുമായി വീണ്ടും അയാള്‍ !

ദിലീപിനെ വീണ്ടും പിന്തുണച്ച് അടൂര്‍

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (11:58 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. ഈ സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും വെറും കെട്ടുകഥകള്‍ മാത്രമായിക്കൂടെയെന്നാണ് അടൂര്‍ ചോദിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലെന്ന കാര്യം കുറ്റകൃത്യം ചെയ്തയാള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ദിലീപിനെ മനപ്പൂര്‍വ്വം  ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു.  
 
പലതരത്തിലുള്ള കഥകളുമെഴുതി മാധ്യമങ്ങള്‍ ആ നടനെ ഒരു അധോലോക നായകനെപ്പോലെയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി മാറ്റുന്നതിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. കാര്യങ്ങളുടെ സത്യാവസ്ഥ  അറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചോദിക്കുന്നു.
 
കയ്യേറ്റവും പീഡനവുമെല്ലാം സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നുവെന്നു മാത്രമെയുള്ളൂ. അമ്മയെന്ന സംഘടനയെപ്പറ്റിയും അടൂര്‍ പ്രതികരിച്ചു. നടന്മാരും നടിമാരും മാത്രമുള്‍പ്പെടുന്ന ഒരു സ്വകാര്യസംഘടനയാണ് അത്. അതിനെപ്പറ്റി പൊതുജനം ഇത്രയധികം വിഷമിക്കേണ്ട കാര്യമില്ല. അതു ജനത്തിന്റെ സംഭാവന വാങ്ങിയോ ഗവണ്‍മെന്റിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. 
 
അവശത അനുഭവിക്കുന്ന നിരവധി അഭിനേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ് ആ സംഘടന. ഗവണ്‍മെന്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ചെയ്യുന്നുമുണ്ട്. അതു പരാജയമാണോ എന്നു ചോദിച്ചാല്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല, മറിച്ച് വിജയമാണെന്നു താന്‍ അഭിപ്രായപ്പെട്ടാല്‍ അതു തിരിച്ചായിരിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയെന്നും അതിനാല്‍ മറുപടി പറയുന്നില്ലെന്നും അടൂര്‍ പറയുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments