Webdunia - Bharat's app for daily news and videos

Install App

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 നവം‌ബര്‍ 2024 (15:40 IST)
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ കൊണ്ടുവന്ന എഐ കാമറകള്‍ വീണ്ടും ചലാന്‍ അയച്ചുതുടങ്ങുകയാണ്. കാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപയാണ്. 80 ലക്ഷം പേരില്‍ നിന്നാണ് 500 കോടി രൂപ ഈടാക്കുന്നത്. കുറച്ചുകാലമായി നിയമലംഘനത്തിന് പിഴ വരാതിരുന്നപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കരുതി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു പലരുടെയും യാത്ര. എന്നാല്‍ ഇത്തരക്കാര്‍ക്ക് പണിയുമായി വന്നിരിക്കുകയാണ് എം വി ഡി. സംസ്ഥാനസര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണ് ക്യാമറകള്‍ വീണ്ടും ഉണര്‍ന്നു പണി തുടങ്ങിയത്. 
 
2023 ജൂലൈയിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് പാതകളില്‍ 732 ക്യാമറകള്‍ സ്ഥാപിച്ചത്. ചലാന്‍ അയക്കാനുള്ള ചുമതലയും കെല്‍ട്രോണിന് നല്‍കിയിരുന്നു. ഇതിന് മൂന്നു മാസത്തിലൊരിക്കല്‍ 11.6 കോടി രൂപ വീതം ധനവകുപ്പ് നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇതിന്റെ കുടിശികതുക സര്‍ക്കാര്‍ നല്‍കിയതോടെയാണ് വീണ്ടും പണി തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

അടുത്ത ലേഖനം
Show comments