മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചു, മൊഴി നൽകി പരാതിക്കാരി

Webdunia
വ്യാഴം, 22 ജൂലൈ 2021 (15:42 IST)
കുണ്ടറ പീഡനക്കേസിൽ പരാതിക്കാരി മൊഴി നൽകി. മന്ത്രി എ‌‌കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് മൊഴി. മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ ആരിഫ് അലി ഖാനും പരാതി നല്‍കുമെന്ന് അവർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
അതേസമയം പീഡനക്കേസിൽ യുവതിയുടെ പരാതി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. ശശീന്ദ്രന്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചതെന്നും പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
 
അതിനിടെ മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധങ്ങൾ നടന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിലും പ്രതിഷേധിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

"മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്

അടുത്ത ലേഖനം
Show comments