Webdunia - Bharat's app for daily news and videos

Install App

മുല്ലപ്പള്ളിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് എകെപിസിടിഎ വനിതാ കമ്മിറ്റി

ശ്രീനു എസ്
തിങ്കള്‍, 22 ജൂണ്‍ 2020 (09:27 IST)
ആരോഗ്യ മന്ത്രിക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എകെപിസിടിഎ വനിതാ കമ്മിറ്റി. പൊതു- രാഷ്ട്രീയ പ്രവര്‍ത്തനരംഗങ്ങളില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ശൈലജ ടീച്ചറിന് നേരെ കേവലമായ പുരുഷാധികാര യുക്തിയുപയോഗിച്ച് മുല്ലപ്പള്ളി നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ദുര്‍ബലപ്പെടുത്തുകയെന്ന പുരുഷാധികാര ചിന്ത തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെ പോലും ഭരിക്കുന്നതെന്നും വനിതാ കമ്മിറ്റി കുറ്റപ്പെടുത്തി.
 
സ്ത്രീ പങ്കാളിത്തത്തിലൂടെ കേരളീയ സമൂഹം നാളിതു വരെ നേടിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ കളങ്കമായി അവശേഷിക്കുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍. നവോത്ഥാന പാരമ്പര്യം പോയിട്ട് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമെങ്കിലും സൂക്ഷിക്കുന്ന ഒരാള്‍ക്കും ഒരിക്കലും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുവാന്‍ സാധിക്കുകയില്ലെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചറെ പോലുള്ളവരെ മാതൃകയാക്കിക്കൊണ്ടാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നും നിരവധി അദ്ധ്യാപികമാരും വിദ്യാര്‍ത്ഥിനികളും പൊതുരംഗത്തേക്ക് കടന്നുവരുന്നതെന്നും വനിതാ കമ്മിറ്റി കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

അടുത്ത ലേഖനം
Show comments