Webdunia - Bharat's app for daily news and videos

Install App

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്‌താവന: വ്യത്യസ്‌ത പ്രതിഷേധവുമായി അലന്‍‌സിയര്‍ വീണ്ടും

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്‌താവന: വ്യത്യസ്‌ത പ്രതിഷേധവുമായി അലന്‍‌സിയര്‍ വീണ്ടും

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (15:09 IST)
സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍.

ബിജെപി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ കണ്ണുകെട്ടി ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയായിരുന്നു അലന്‍‌സിയറിന്റെ പ്രതിഷേധം.

നേരത്തെയും വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗങ്ങളുമായി അലന്‍‌സിയര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംവിധായകന്‍ കമലിനെതിരെ ബിജെപി നടത്തിയ പ്രസ്‌താവനയും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യത്തിനുമെതിരെ
ഏകാംഗനാടകം കളിച്ചാണ് അലന്‍‌സിയര്‍ പ്രതിഷേധിച്ചത്.

മൂന്നാറിലെ പൊമ്പിളൈ ഒരുമയെ മന്ത്രി എംഎം മണി അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിനെതിരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സരിചുറ്റി കൂളിംഗ് ഗ്ലാസുമായി എത്തിയാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്.

കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാമെന്നും പാണ്ഡെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അടുത്ത ലേഖനം
Show comments