Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ നാട്ടാനകള്‍ക്ക് 40 ദിവസത്തെ ഖരാഹാരം സൗജന്യമായി നല്‍കിതുടങ്ങി

ശ്രീനു എസ്
ചൊവ്വ, 23 ജൂണ്‍ 2020 (16:02 IST)
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ കൃഷ്ണപ്രസാദിന്റെ വസതിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. കൊവിഡ് കാരണം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നത് ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. 
 
ഇതിന്റെ ഭാഗമായാണ് നാട്ടാനകളുടെ പരിപാലനത്തിനായി ഖരാഹാരം വിതരണം ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മൃഗ സംരക്ഷണ മേഖലയ്ക്ക് അഞ്ചു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഉത്സവ സീസണ്‍ നഷ്ടപ്പെട്ടു ദുരിതത്തില്‍ ആയതിനാല്‍ നാട്ടാനകളുടെ പരിപാലനത്തിനായി സഹായം ആവശ്യപ്പെട്ടു ആനയുടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 40 ദിവസത്തേക്കുള്ള സൗജന്യ ഭക്ഷണം സംസ്ഥാനത്തെ എല്ലാ നാട്ടാനകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments