Webdunia - Bharat's app for daily news and videos

Install App

അടിയന്തിര നിയമസഭ സമ്മേളനം വിളിച്ചത് ഇഷ്‌ടപ്പെട്ടില്ല; കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തെ മോഡി കാണാതിരിക്കുന്നതിന് പിന്നില്‍ വേറെയുമുണ്ട് കാരണങ്ങള്‍

അനുമതി നിഷേധിച്ചതിന് കാരണം നിയമസഭ പ്രമേയം

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (09:02 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ ചില അനിഷ്‌ടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അടിയന്തിര നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്ത് ആയിരുന്നു പ്രമേയം പാസാക്കിയത്. ഇതിലുള്ള നീരസവും അസംതൃപ്‌തിയുമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് സൂചന.
 
ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് അസ്വസ്ഥയും സാമ്പത്തിക അരാജകത്വവും സൃഷ്‌ടിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആയിരുന്നു പ്രത്യേക സമ്മേളനം പാസാക്കിയത്.
 
ബുധനാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ചയ്ക്കെത്തിയ സംസ്ഥാനത്തു നിന്നുള്ള ബി ജെ പി നേതാക്കളെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. കറന്‍സി കേന്ദ്രവിഷയമാണെന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ആയിരുന്നു ജെയ്‌റ്റ്‌ലിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള തീരുമാനം എത്തിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments