Webdunia - Bharat's app for daily news and videos

Install App

കോടികളുടെ ബിനാമി ഇടപാട്, മകളുടെ എംബിബിഎസ് പ്രവേശനത്തിനായി ഒരു കോടി; പ്രതാപന്റെ ഇടപാടുകള്‍ പുറത്ത്!

പ്രതാപന്റെ ബിനാമി ഇടപാടുകള്‍ പുറത്ത്; കോണ്‍ഗ്രസ് നേതാവിനുള്ളത് കോടികളുടെ ആസ്‌തി!

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (16:38 IST)
കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് കോടിക്കണക്കിന് രൂപയുടെ  ബിനാമി ഇടപാടുകളും അനധികൃത സ്വത്തുമുണ്ടെന്ന് കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധിക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.  

കണക്കില്‍പ്പെടാത്ത കോടികള്‍ സമ്പാദിച്ച പ്രതാപന്‍ മകളുടെ എംബിബിഎസ് പ്രവേശനത്തിനായി ഒരു കോടി രൂപ ചെലവഴിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി വിദേശ അക്കൌണ്ടില്‍ നിന്നാണ് പണം എത്തിയത്.

പുറത്തറിയപ്പെടുന്ന ബിസിനസോ വരുമാനമോ ഇല്ലാത്ത പ്രതാപന്‍ എംഎല്‍എ എന്ന നിലയിലുള്ള വരുമാനം കൊണ്ടല്ല ജീവിക്കുന്നതെന്നും കോടികളാണ് ബിനാമി ഇടപാടുകളായി പലയിടത്തുമുള്ളതെന്നും രാഹുല്‍ ഗാന്ധിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് പ്രതാപന്‍ സ്വത്ത് വിവര കണക്കുകള്‍ സമര്‍പ്പിച്ചിരുന്നു. അതു പ്രകാരമുള്ള സാമ്പത്തികശേഷിയല്ല അദ്ദേഹത്തിനുള്ളത്. ബിനാമി സംരംഭങ്ങളില്‍ പ്രതാപന്‍ മുതല്‍ മുടക്കിയിട്ടുണ്ട്. സ്‌നേഹതീരം പാര്‍ക്കില്‍ ആദ്യ വര്‍ഷങ്ങളില്‍ പ്രവേശന ഫീസായി ഈടാക്കിയ തുക പ്രതാപന്‍ സര്‍ക്കാരിന് നല്‍കിയില്ലെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

അടുത്ത ലേഖനം
Show comments