ആലുവയിൽ മനുഷ്യക്കടത്തെന്ന് സംശയം:ലോഡ്ജുകളിൽ നിന്ന് നിരവധി യുവതികളെ കണ്ടെത്തി

എ കെ ജെ അയ്യര്‍
ചൊവ്വ, 22 ഫെബ്രുവരി 2022 (16:12 IST)
ആലുവ: പോലീസ് വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഉത്തരേന്ത്യൻ യുവതികളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി. മനുഷ്യക്കടത്തെന്നാണ് പോലീസിന്റെ സംശയം. ഇരുപതോളം ലോഡ്ജുകളിലാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി. ഇവരെ പല തരത്തിലും ചോദ്യം ചെയ്‌തെങ്കിലും അവർക്ക് അറിയില്ലെന്നും ഇവരുടെ പാസ്പോർട്ട്, പണം എന്നിവ ഒരു സംഘത്തിന് കൈമാറിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
ട്രെയിനുകളിൽ ബീഹാർ, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് യുവതികൾ ആലുവയിൽ എത്തിയത്. പിന്നീട് വിവിധ ലോഡ്ജുകളിൽ ഇവരെ പാർപ്പിച്ചു. പകൽ സമയത് ഇവർ പുറത്തിറങ്ങാറില്ല. എന്നാൽ ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ വിദേശത്തേക്കുള്ള യാത്രയാണോ, അങ്ങനെയാണെങ്കിൽ വിമാനത്തിലാണൊ ബോട്ടിലാണോ പോകുന്നത് എന്ന കാര്യവും ഇവർക്ക് അറിയില്ല.

പോലീസ് നടത്തിയ അന്വേഷണത്തിലും കൂടുതൽ വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുപ്പതിനും നാല്പതിനും ഇടയ്ക്കു പ്രായമുള്ള ഇവരെ എന്ത് ജോലിക്കാന് കൊണ്ടുപോകുന്നതെന്നും അറിയില്ല. രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരത്തെ തുടർന്നാണ് റൂറൽ ജില്ലാ പോലീസ് പരിശോധന നടത്തിയത്. നാല് വര്ഷം മുമ്പ് ആലുവയിലെ ലോഡ്ജിൽ നിന്ന് മനുഷ്യ കടത്തിനായി എത്തിയ ശ്രീലങ്കക്കാരെ പോലീസ് പിടികൂടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments