Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം സിഎൻ ബാലകൃഷ്‌ണന്‍; വടക്കാഞ്ചേരിയില്‍ തന്നെ തോല്‍പ്പിക്കാനും ശ്രമമുണ്ടായി - രൂക്ഷ വിമര്‍ശനവുമായി അനിൽ അക്കര

പാര്‍ട്ടി സ്വത്തുക്കളില്‍ പലതും സ്വകാര്യ ട്രസ്റ്റുകളാക്കി സിഎന്‍ ബാലകൃഷ്ണന്‍ കൈവശപ്പെടുത്തി

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (17:30 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി എൻ ബാലകൃഷ്‌ണൻ ആണെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. ഇടതുമുന്നണിക്ക് അനുകൂലമായ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് സമയത്ത് ബാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായി. തോൽവി പഠിക്കാൻ നിയോഗിച്ച കെപിസിസി ഉപസമിതിക്ക് മുമ്പാകെയാണ് അനിൽ രൂക്ഷവിമർശനം ഉന്നയിച്ചത്.

പാര്‍ട്ടി സ്വത്തുക്കളില്‍ പലതും സ്വകാര്യ ട്രസ്റ്റുകളാക്കി സിഎന്‍ ബാലകൃഷ്ണന്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. വടക്കാഞ്ചേരിയിൽ തന്നെ പരാജയപ്പെടുത്താൻ സി എൻ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമൊരുക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും അനിൽ അക്കരെ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് വന്‍ തോല്‍‌വിയാണുണ്ടായത്. വടക്കാഞ്ചേരിയില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിഞ്ഞത്. ഇതോടെയാണ് തോൽവി പഠിക്കാൻ കെപിസിസി ഉപസമിതിയെ വച്ചത്. ഈ സമിതിക്ക് മുന്നിലാണ് അനിൽ അക്കര തുറന്നടിച്ചത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments