Webdunia - Bharat's app for daily news and videos

Install App

“അഴിമതിക്കാരിയെന്ന് വിളിച്ചു, എല്ലാം കത്തിരുന്ന് കണ്ടോളൂ എന്ന് പറഞ്ഞു” - ഇപി ജയരാജന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്‍ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി, ആശ്വസിപ്പിച്ച് പിണറായി

പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (09:32 IST)
കായിക മന്ത്രി ഇപി ജയരാജൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക്സ് മെഡൽ ജേതാവുമായ ഒളിംപ്യൻ അഞ്‍ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. അഞ്‍ജുവിന്റെ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.

പുതിയ കായിക മന്ത്രിയെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമാണ് അഞ്ജു ഓഫീസില്‍ എത്തിയത്. അടുത്തിടെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്നും ഈ കേസ് മാത്രം പ്രത്യേകമായി പരിഗണിക്കണമെന്ന് പറഞ്ഞപ്പോഴുമാണ് കായിക മന്ത്രി ഇപി ജയരാജൻ പൊട്ടിത്തെറിച്ചത്.

ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണമെന്ന് അഞ്ജു പറഞ്ഞതോടെ മന്ത്രി ശകാരം ആരംഭിക്കുകയും സ്പോർട്സ് കൗൺസിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി ചേര്‍ക്കുകയുമായിരുന്നു. ഈ നടപടി കുട്ടികളുടെ പരിശീലനത്തെ ബാധിക്കുമെന്ന് അഞ്ജു വ്യക്തമാക്കിയപ്പോള്‍ സ്പോർട്സ്  കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു ശകാരം ആരംഭിക്കുകയായിരുന്നു.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബെംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും മന്ത്രി അഞ്ജുവിനോട് ചോദിച്ചു. തങ്ങൾ അധികാരത്തിൽ വരില്ലെന്നു കരുതിയോ നിങ്ങള്‍ എന്നും എല്ലാം കാത്തിരുന്ന് കണ്ടോ എന്നും അദ്ദേഹം ഭീഷണി മുഴക്കി.

അതേസമയം സ്വന്തം നിലപാടു ശക്തമായി കായിക മന്ത്രിയോട് വ്യക്തമാക്കിയശേഷമാണ് അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ചതും പരാതി നല്‍കിയതും. സംഭവിച്ചതെല്ലാം കേട്ട് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാമെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചതോടെയാണ് അഞ്ജു മടങ്ങിയത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments