Webdunia - Bharat's app for daily news and videos

Install App

കണ്ണീർവാർത്തുകൊണ്ട് കടലാസിൽ സങ്കടങ്ങൾ കുറിച്ചിടുന്ന പെൺകുട്ടി, ചുറ്റും അക്രമിക്കാനായി ഉയരുന്ന കൈകൾ; മരിക്കുന്നതിന് മുൻപ് ആൻലിയ വരച്ച ചിത്രത്തിലുണ്ട് അനുഭവിച്ച പീഡനങ്ങളുടെ നേർചിത്രം !

Webdunia
വ്യാഴം, 24 ജനുവരി 2019 (13:16 IST)
ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിച്ചിരുന്ന യാതനകളുടെ പ്രദികമായി ആൻലിഒയ വരച്ച ചിത്രം ഡയറിയിനിന്നും കണ്ടെത്തി. കണ്ണീർവാർത്തുകൊണ്ട് കടലാസിൽ എന്തോ കുറിക്കുന്ന പെൺകുട്ടി, ചുറ്റം അക്രമിക്കാനും പീഡിപ്പിക്കാനുമായി ഉയരുന്ന കരങ്ങൾ. ഈ ചിത്രത്തിൽനിന്നും വ്യക്തമാണ്  ആൻലിയ അനുഭവിച്ച യാതനകൾ.
 
ഇന്നോ നാളെയോ താൻ കൊല്ലപ്പെട്ടേക്കും എന്ന് ആൻ‌ലിയ ഭയപ്പെട്ടിരുന്നു, അതികൊണ്ടുതന്നെയാവാം സത്യങ്ങൾ പുറം‌ലോകം അറിയുന്നതിനായി കുറിച്ചുവച്ചത്. ഇത് ഇപ്പോൾ ജസ്റ്റിനും കുടുംബത്തിനുമെതിരെയുള്ള സംസാരിക്കുന്ന തെളിവുകളായി മാറുകയാണ്.
 
സ്വന്തംകാലിൽ ജീവിക്കണം, നല്ലൊരു വീട്, കാർ, എപ്പോഴും കൂടെ നിൽക്കുന്ന ഭർത്താവ്, സന്തോഷകരമായ കുടുംബം, ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ തന്നെയായിരുന്നു ആൻലിയയുടേതും, ആ സ്വപ്നങ്ങളെക്കുറിച്ചാണ് ഡയറിയിലെ തുടക്കം.
 
പക്ഷേ വിവഹത്തിന് ശേഷം കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു എന്ന് സങ്കടത്തോടെയാണ് ആൻലിയ ഡയറിയിൽ എഴുതിയിരിക്കുന്നത്.തന്നെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു. ജസ്റ്റിനിൽനിന്നും ജസ്റ്റിന്റെ മതാവിൽനിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായി ആൻ‌ലിയയുടെ ഡയറിയിനിന്നും വ്യക്തമാണ്. 
 
ഗർഭിണിയായിരുന്ന കാലത്തുപോലും ക്രൂരമായാണ് ഭർതൃവീട്ടുകാർ തന്നോട് പെരുമാറിയിരുന്നത് എന്ന് ആൻലിയ ഡയറിയിൽ കുറിച്ചിട്ടുണ്ട്.പഴകിയ ഭക്ഷണമാണ് ഗർഭിണിയായിരുന്ന സമയത്ത് ആൻലിയക്ക് കഴിക്കാൻ നൽകിയിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവങ്ങൾ തുടർന്നു. കേട്ടാലറക്കുന്ന തെറികളാണ് തന്നെ ഭർതൃവീട്ടുകാർ വിളിച്ചിരുന്നതെന്നും ആൻലിയ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments