Webdunia - Bharat's app for daily news and videos

Install App

'ആൻലിയയുടെ മരണം കൊലപാതകം തന്നെ, തെളിവുകൾ തന്റെ പക്കലുണ്ട്, ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും'

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (09:55 IST)
ആന്‍ലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ്. മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് പറഞ്ഞു.
 
ആൻലിയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തി എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ആൻലിയയുടെ പിതാവ് നേരത്തേ തന്നെ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആവശ്യമെങ്കിൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പറഞ്ഞിരിക്കുന്നത്.
 
ആൻലിയയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണ്. സംഭവ ദിവസം തൃശൂർ റെയിൽ‌വേ സ്റ്റേഷനിലെ സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്നാണ് നേരത്തെ അറിയാൻ സാധിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ സംഭവ ദിവസം മാത്രം ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല എന്നാണ് റെയിൽ‌വേ വ്യക്തമാക്കിയിരിക്കുന്നത്.
 
അന്നേ ദിവസം സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്ന് സ്റ്റേഷനിലെ ഒരു ജീവനക്കാരി തന്നോട് പറഞ്ഞിരുന്നു.
പ്രതി ജെസ്റ്റിന്റെ പിതാവ് ആലപ്പുഴ റെയിൽ‌വേ സ്റ്റേഷനിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതാണ് എന്ന് സംശയം ഉണ്ട്.
 
ആൻലിയ മരിച്ച ദിവസം 4.28നാണ് ആൻലിയയുടെ ഫോണിൽനിന്നും അവസാനത്തെ കോൾ പോയിരിക്കുന്നത് എന്നാൽ തൃശൂരിലെ ഒരു വൈദികനുമായി സംസാരിക്കുന്നതിനിടെ 4.37 ജെസ്റ്റിന് ഒരു കോൾ വന്നിരുന്നു. ആൻലിയയാണ് വിളിക്കുന്നത് എന്നാണ് ജെസ്റ്റിൻ വൈദികനോട് പറഞ്ഞിരുന്നത്.
 
താൻ ചാടാൻ പോകുകയാണ് എന്ന് ആൻലിയ ഫോണിലൂടെ പറയുന്നതായും ജെസ്റ്റിൻ വൈദികനോട് പറഞ്ഞിരുന്നു. സംഭവ ദിവസം രാത്രി 11 മണിക്കാണ് ആൻലിയയെ കാണാനില്ല എന്ന് ജെസ്റ്റിൻ പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അപ്പോൾ ആൻലിയ വിളിച്ചിരുന്നതായോ, പറഞ്ഞ കാര്യങ്ങളോ ജെസ്റ്റിൻ പൊലീസിനോട് പറഞ്ഞിരുന്നില്ല.
 
ആൻലിയ ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്താനായി ജെസ്റ്റിൻ നടത്തിയ ഒരു നാടകമായിരുന്നു അതെന്നും ഹൈജെനിസ് പറയുന്നു, ജെസ്റ്റിന്റെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യങ്ങൾക്ക് എല്ലാം തെളിവ് ലഭിക്കും എന്നും ഹൈജെനിസ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments