Webdunia - Bharat's app for daily news and videos

Install App

18 വർഷമായി ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ട അവസ്ഥയിലാണ് വൈപ്പിൻ നിവാസികൾ: മുഖ്യമന്ത്രിക്ക് അന്ന ബെന്നിൻ്റെ തുറന്ന കത്ത്

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:05 IST)
വൈപ്പിൻ ബസുകളുടെ നഗരപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി സിനിമാതാരം അന്ന ബെൻ. 18 വർഷമായിട്ടും വൈപ്പിൻ ബസുകൾ ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടിവരുന്ന ദുരവസ്ഥയാണുള്ളതെന്ന് കത്തിൽ പറയുന്നു.
 
സെയ്ന്റ് തെരേസാസില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുഴുവന്‍ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതാണെന്ന് അന്ന ബെൻ പറയുന്നു. ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും നഗരത്തിലേക്ക് ബസുകൾ വന്നിട്ടും വൈപ്പിൻ ബസുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാത്തത്. നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റ് വ്യാപാരകേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ അധികചിലവ് താങ്ങാനാവില്ലെന്നും കത്തിൽ ഓർമിപ്പിക്കുന്നു.
 
സ്ഥാപിത താത്പര്യക്കാരും ചില ഉദ്യോഗസ്ഥരും ഉയര്‍ത്തുന്ന നിയമത്തിന്റെ നൂലാമാലകള്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

NH 66:കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി വയഡക്റ്റ് നിർമിക്കാൻ തീരുമാനം, 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments