Webdunia - Bharat's app for daily news and videos

Install App

'മുറി ഏതും ആകട്ടെ, കയറുന്ന ആളെ പോലെയിരിക്കും'; മന്‍മോഹന്‍ ബംഗ്ലാവ് ആവശ്യപ്പെട്ടത് തന്നെയെന്ന് മന്ത്രി ആന്റണി രാജു

Webdunia
ശനി, 22 മെയ് 2021 (15:41 IST)
ഒരു മന്ത്രിസഭ അധികാരമേറ്റാല്‍ പിന്നീടങ്ങോട്ട് എല്ലാവരുടെയും ശ്രദ്ധ മന്‍മോഹന്‍ ബംഗ്ലാവിലും പതിമൂന്നാം നമ്പര്‍ കാറിലുമാണ്. ഈ രണ്ടിനെയും പറ്റി അന്ധവിശ്വാസങ്ങളുടെ കഥ കുറച്ചൊന്നുമല്ല ഉള്ളത്. മന്ത്രിമാര്‍ വാഴില്ലെന്നാണ് മന്‍മോഹന്‍ ബംഗ്ലാവിനെ കുറിച്ച് പൊതുവെ നേതാക്കള്‍ക്കിടയിലുള്ള ധാരണ. അതുകൊണ്ട് മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുക്കാന്‍ പുതിയ മന്ത്രിമാര്‍ മടിക്കാറുണ്ട്. 
 
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായ ആന്റണി രാജുവാണ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) ഇത്തവണ മന്‍മോഹന്‍ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ അധികനാള്‍ വാഴില്ലെന്ന അന്ധവിശ്വാസമൊന്നും തനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ആന്റണി രാജു. മുറി ഏതുമാകട്ടെ, കയറുന്ന ആളെ പൊലെയിരിക്കും ബാക്കി കാര്യങ്ങളെന്നാണ് ആന്റണി രാജുവിന്റെ പക്ഷം. അതായത് മുറി ഏതായാലും കയറുന്ന ആള്‍ നന്നായാല്‍ മതിയെന്ന് ! 
 
'മന്‍മോഹന്‍ ബംഗ്ലാവ് കുറേപേര്‍ ചോദിച്ചു. ഞാനും ചോദിച്ചിരുന്നു. പക്ഷേ, എനിക്കാണ് അവസാനം അനുവദിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള എംഎല്‍എ ആയതിനാല്‍ സന്ദര്‍ശകരുടെ എണ്ണം കൂടുതലായിരിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കൂടുതല്‍ സൗകര്യം വേണ്ടിവരും. ഇതൊക്കെ പരിഗണിച്ചാണ് മന്‍മോഹന്‍ ബംഗ്ലാവ് എനിക്ക് അനുവദിച്ചത്. മന്‍മോഹന്‍ ബംഗ്ലാവിനെ കുറിച്ചുള്ളതൊക്കെ തെറ്റിദ്ധാരണകളാണ്. തോമസ് ഐസക് കഴിഞ്ഞ അഞ്ച് വര്‍ഷം അവിടെയല്ലേ താമസിച്ചത്,' ആന്റണി രാജു വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. 
 
ഗതാഗതവകുപ്പ് വലിയ ഉത്തരവാദിത്തമാണെന്നും തന്നില്‍ വിശ്വാസമുള്ളതുകൊണ്ട് അല്ലേ മുഖ്യമന്ത്രി ഈ വകുപ്പ് നല്‍കിയതെന്നും ആന്റണി രാജു ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ അടക്കം സിപിഎം അനുകൂലികളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് ആന്റണി രാജു നന്ദി പറഞ്ഞു. താന്‍ എന്നും ഇടതുപക്ഷക്കാരനാണെന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ആന്റണി രാജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബീഹാറില്‍ 18 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; 10പേരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഓട്ടോ കെട്ടിവലിച്ച കയറില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

സ്വർണ്ണക്കടത്ത് : സുരഭി 20 കിലോ സ്വർണ്ണം കടത്തിയതായി അധികൃതർ

Kerala Weather: ഭീഷണിയായി പുതിയ ചക്രവാതച്ചുഴി; കേരളത്തില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments