Webdunia - Bharat's app for daily news and videos

Install App

അനന്തരം അയാൾ കൈകൾ കഴുകി, ആ പാപം പെൺകുട്ടിയുടെ പിതാവിന്റെ മേൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചു!; വൈദികന്റെ ക്രൂരതകൾ ചെറുതല്ല!!

പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ചു, കുറ്റം പെൺകുട്ടിയുടെ അച്ഛന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം?!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (13:37 IST)
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കുറ്റവാളിയായ വൈദികൻ റോബിൻ വടക്കുംചേരിയെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. പെൺകുട്ടി പ്രസവിച്ചപ്പോൾ സംഭവം പുറംലോകം അറിയാതെ ഒതുക്കിതീർക്കാൻ ശ്രമം നടന്നതായി വിവരം.
 
ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് വിവരം ആരും അറിയാത്തരീതിയിൽ ഒതുക്കി. ഒപ്പം, കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. ഇതോടെ വൈദികനെ കേസിൽ നിന്നും രക്ഷപെടുത്താനും പലരും ശ്രമിച്ചു തുടങ്ങി.
 
പെൺകുട്ടിയെ പീഡിപ്പിച്ചത് അവളുടെ പിതാവാണെന്ന് വരെ കഥകൾ കെട്ടിച്ചമച്ചു. പല തരത്തിലുള്ള കഥകൾ പ്രചരിപ്പിച്ച് കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ വലിയ രീതിയിൽ തന്നെ നടന്നെങ്കിലും അതിനെയെല്ലാം . അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു. 
വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തും. ഇതേത്തുടർന്നു പള്ളിയിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments