Webdunia - Bharat's app for daily news and videos

Install App

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

ദിയയ്ക്കും കുടുംബത്തിനുമെതിരെ യുവതികൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജം?

നിഹാരിക കെ.എസ്
ചൊവ്വ, 10 ജൂണ്‍ 2025 (12:06 IST)
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ തിരിമറി തെളിയുന്നു. യുവതികളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയതായും അത് ഇവർ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനിടെ, ദിയയ്ക്കും കൃഷ്ണ കുമാറിനുമെതിരെ യുവതികൾ നൽകിയ പരാതിയുടെ വിശദവിവരങ്ങൾ പുറത്ത്. പരാതിയിൽ യുവതികൾ ആരോപിക്കുന്ന കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് ദിയയും കുടുംബവും വാദിക്കുന്നുണ്ട്. 
 
ദിയ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധുവും ജാതീയ അധിക്ഷേപം നടത്തിയെന്ന് ആയിരുന്നു ആദ്യം യുവതികൾ ആരോപിച്ചിരുന്നത്. മുക്കുവത്തികളായത് കൊണ്ട് മീന്‍ വില്‍ക്കാനുളള നിലവാരമേ ഉളളൂ എന്നതടക്കം അധിക്ഷേപിച്ചതായാണ് ആരോപണം. ദിയ പെരുമാറുന്നത് ജന്മിയെ പോലെയാണ്. മാത്രമല്ല കൃഷ്ണകുമാര്‍ ഡ്രസ്സില്‍ പിടിച്ച് വലിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. ദിയയുടെ ഭര്‍ത്താവ് അശ്വിന് എതിരെയും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പരാതിക്കാര്‍ പറഞ്ഞത്. ഇക്കാര്യങ്ങൾ ഇവർ പൊലീസിന് നൽകിയ പരാതിയിലും ആരോപിച്ചു. 
 
'ദിയയ്ക്ക് ആവശ്യം ഡോഗിനെ ആണ്. ദിയ എന്ത് പറയുന്നോ അത് മാത്രം കേള്‍ക്കുക, നമുക്ക് തിരിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. രാത്രി 1 മണിക്കും 2 മണിക്കും ഒക്കെ തങ്ങളെ വിളിക്കും. പ്രൊഡക്ട് കൊടുക്കേണ്ടതിനെ കുറിച്ച് സംസാരിക്കും. ദിയയുടെ ഭര്‍ത്താവും വിളിക്കും. രാത്രി വിളിച്ചില്ലെങ്കില്‍ രാവിലെ വഴക്കുണ്ടാക്കും.
 
പെണ്‍കുട്ടികളുടെ നമ്പറില്‍ രാത്രി 2 മണിക്കും 3 മണിക്കുമൊക്കെ വിളിച്ചിട്ടാണ് അത് പാക്ക് ചെയ്‌തോ ഇത് പാക്ക് ചെയ്‌തോ എന്നൊക്കെ ദിയയുടെ ഭര്‍ത്താവ് ചോദിക്കുന്നത്. ഒരു സമയം കഴിഞ്ഞിട്ടൊക്കെ എന്തിനാണ് ഓഫീസ് കാര്യങ്ങള്‍ക്ക് വിളിക്കുന്നത്. നേരം വെളുക്കാനുളള ക്ഷമ പോലും ഇല്ല. രാത്രി വിളിച്ച് എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കും. പൂവാലന്മാരെ പോലെയാണ് അശ്വിന്‍ സംസാരിക്കുന്നത് എന്നും പരാതിക്കാരി ആരോപിച്ചു.
 
ദിയയ്ക്ക് പൈസ കൊടുത്ത ശേഷം എല്ലാവരേയും വിളിച്ച് വരുത്തി. തങ്ങളെ ഭീഷണിപ്പെടുത്തി. കൃഷ്ണകുമാര്‍ തങ്ങളുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചു. നന്നായി ചീത്ത വിളിച്ചു. നീയൊക്കെ ഏതറ്റം വരെ പോകും എന്ന് അറിയാം എന്നും നിന്റെ പാര്‍ട്ടിക്കാരെക്കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ദിയയുടേത് ഒരു വല്ലാത്ത സ്വഭാവമാണ്. എന്തിനും ഏതിനും വീട്ടുകാരെ വരെ വലിച്ചിഴയ്ക്കും. നിങ്ങള്‍ ആ ജാതിയില്‍പ്പെട്ടവരാണ്, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നും സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തവരാണ് എന്നും ഇവര്‍ കള്‍ച്ചര്‍ ഇല്ലാത്തവരാണ് നമ്മളെ പോലെ അല്ല എന്നൊക്കെ കസ്റ്റമേഴ്‌സിന്റെ അടുത്ത് അധിക്ഷേപിക്കാറുണ്ട്;, യുവതികൾ പരാതിയിൽ ആരോപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു

വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

അടുത്ത ലേഖനം
Show comments