Webdunia - Bharat's app for daily news and videos

Install App

മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും

ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്

രേണുക വേണു
ബുധന്‍, 20 നവം‌ബര്‍ 2024 (16:38 IST)
Argentina Team Kerala Visit

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ജന്റീന ദേശീയ ടീം അടുത്ത വര്‍ഷം നടത്തുന്ന കേരള സന്ദര്‍ശനം ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് കായികമന്ത്രി അബ്ദുറഹിമാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
 
മുഖ്യമന്ത്രിയുടെ വാക്കുകള്‍ 
 
ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദര്‍ശനം. 
 
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. 
 
സാമ്പത്തികച്ചെലവുകള്‍ വഹിക്കാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണര്‍വ്വു പകരാന്‍ അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടര്‍ക്കും ഊഷ്മളമായ വരവേല്‍പ്പു സമ്മാനിക്കാന്‍ നാടാകെ ആവേശപൂര്‍വ്വം ഒരുമിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

ആണവഭീതിയിൽ യൂറോപ്പ്, പൗരന്മാർ വെള്ളവും ഭക്ഷണവും അടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്ന ലഘുലേഖയുമായി നാറ്റോ രാജ്യങ്ങൾ

29വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം

അടുത്ത ലേഖനം
Show comments