അരിക്കൊമ്പനെ തളയ്ക്കാൻ സ്റ്റാലിൻ, ആനപ്രേമികൾ സുപ്രീംകോടതിയിലേക്ക്

Webdunia
ശനി, 27 മെയ് 2023 (15:02 IST)
കമ്പം ജനവാസകേന്ദ്രത്തില്‍ പരിഭ്രാന്ത്രി പടര്‍ത്തുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്നാണ് സ്റ്റാലിന്റെ നിര്‍ദേശം. മയക്കുവെടിവെച്ച് അരിക്കൊമ്പനെ തളയ്ക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. ഇതിനായുള്ള ഉത്തരവും പുറത്തിറങ്ങി.
 
കമ്പത്തുനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിഷന്‍ അരിക്കൊമ്പന്‍ ഉത്തരവ് പുറപ്പെടുവിക്കും. ഇതിനായി 3 കുങ്കിയാനകളുമായി മുതുമലയില്‍ നിന്നും ആനമലയില്‍ നിന്നും വനംവകുപ്പ് പുറപ്പെട്ടുകഴിഞ്ഞു. ഇതിനിടയില്‍ കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ് പറ്റിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു.കേരളവും സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് ആനയെ പിടികൂടി ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെടും.
 
അതേസമയം അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതിനെതിരെ ആനപ്രേമികൾ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അരിക്കൊമ്പനെ പിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ആനപ്രേമികൾ പറയുന്നു. കേരള ഹൈക്കോടതി ഉത്തരവ് തമിഴ്‌നാടിന് ബാധകമല്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

അടുത്ത ലേഖനം
Show comments