Webdunia - Bharat's app for daily news and videos

Install App

തൃശൂര്‍ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും

ഇടുക്കി ഏലപ്പാറ സ്വദേശിയാണ്

രേണുക വേണു
ബുധന്‍, 17 ജൂലൈ 2024 (15:20 IST)
Arjun Pandyan

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 
 
2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
 
കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ.അനുവാണ് ഭാര്യ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments