Webdunia - Bharat's app for daily news and videos

Install App

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (20:07 IST)
ashokan charuvil
ഓരോ വര്‍ഷവും എണ്ണമറ്റ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരില്‍ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂര്‍ത്തിയും അശോകന്‍ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാള്‍ജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകള്‍ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഡയലോഗ് സെഷനില്‍ പെരുകുന്ന പുസ്തകങ്ങള്‍, മാറുന്ന വായന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
 
പണം പുസ്തകപ്രസിദ്ധീകരണത്തിനുള്ള യോഗ്യതയായി മാറുന്നത് സങ്കടകരമാണെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. ഓരോ വര്‍ഷവും 3500ല്‍പരം പുസ്തകങ്ങളാണ് കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍ വരെ ഇറങ്ങുന്നുണ്ട്. സാഹിത്യവിമര്‍ശനം ഇല്ലാതായതിന്റെ കുറവ് എഴുത്തിന്റെ നിലവാരത്തിലുണ്ട്. പുസ്തകവില്പനയുടെ ചുമതലകൂടി എഴുത്തുകാരന്റെ ചുമലിലാണിപ്പോള്‍. എഴുത്തുകാര്‍ സ്വന്തം പ്രമോട്ടര്‍മാരായി തെരുവില്‍ നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും തന്റെ പുസ്തകം വാങ്ങാന്‍ യാചിക്കുന്ന എഴുത്ത് സമൂഹം ആശാവഹമല്ല. 
 
സമൂഹത്തെകുറിച്ചുള്ള ആവലാതി ചുമക്കേണ്ട എഴുത്തുകാര്‍ പുസ്തകവില്പനയുടെ ആധിയിലേക്ക് ചുവടുമാറുന്നത് ഗുണപരമല്ല. സമയവും ചിന്തയും വിപണിയെ പറ്റിയാകുന്നത് എഴുത്തിനെ ബാധിക്കും. സമൂഹം എന്ന നിലയില്‍ ഇതിനെതിരെ പ്രതിഷേധമുയരുകയും എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments