Webdunia - Bharat's app for daily news and videos

Install App

ATM Card Scam in Kerala: പെട്രോള്‍ പമ്പിലും ബാറിലും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ അക്കൗണ്ട് കാലിയാകും

കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ഉപകരണം കൊച്ചിയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം

ATM Card Scam in Kerala: പെട്രോള്‍ പമ്പിലും ബാറിലും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക  ഇല്ലെങ്കില്‍ അക്കൗണ്ട് കാലിയാകും
Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (09:38 IST)
ATM Card Scam in Kerala: എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ഉപകരണം കൊച്ചിയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പെന്‍ ഡ്രൈവിനോട് സദൃശ്യം തോന്നുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനിലാണ് ഈ ഉപകരണം കണ്ടെത്തിയത്. 
 
പിഒഎസ് മെഷീന്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പില്‍ സാമ്പത്തിക ഇടപാട് നടത്തുക സാധാരണ നടക്കുന്ന കാര്യമാണ്. ഇതിനായി നാം എടിഎം കാര്‍ഡ് നല്‍കുകയും ചെയ്യും. എന്നാല്‍ പിഒഎസ് മെഷീനില്‍ സൈ്വപ്പ് ചെയ്യുന്നതിനു മുന്‍പ് തങ്ങളുടെ കൈയിലുള്ള കുഞ്ഞന്‍ ഉപകരണത്തില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുകയാണ് ഈ വിരുതന്‍മാര്‍ ചെയ്യുന്നത്. പിന്നീട് ഉപഭോക്താവ് പിന്‍ നമ്പര്‍ അടിക്കുന്നത് ഒളിഞ്ഞുനോക്കി അത് മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ തങ്ങളുടെ കൈയിലുള്ള ഉപകരണത്തില്‍ പതിയുകയും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധിക്കുകയും ചെയ്യും. 
 
എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ആര്‍ക്കും എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ എഴുതി കൊടുക്കരുത്. ആരും കാണാതെയായിരിക്കണം എടിഎം പിന്‍ നമ്പര്‍ പിഒഎസ് മെഷീനില്‍ അടിക്കേണ്ടത്. പിഒഎസ് മെഷീന്‍ അല്ലാതെ എടിഎം കാര്‍ഡ് വേറെ ഏതെങ്കിലും ഉപകരണത്തില്‍ സൈ്വപ്പ് ചെയ്യുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തില്‍ എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ മറ്റുള്ളവര്‍ കണ്ടെന്ന് തോന്നിയാല്‍ ഉടന്‍ പിന്‍ നമ്പര്‍ മാറ്റണം. എടിഎം കാര്‍ഡ് കളവ് പോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments