Webdunia - Bharat's app for daily news and videos

Install App

നടിയോട് കാണിച്ചത് രതിവൈകൃതങ്ങളെന്ന വെളിപ്പെടുത്തലുമായി ‍പള്‍സര്‍ സുനി; നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ?

നടിയോടൊപ്പമുള്ള രതിവൈകൃതങ്ങള്‍ പകര്‍ത്തി വീഡിയോ പലര്‍ക്കും കൊടുത്തതായി പള്‍സര്‍ സുനി

Webdunia
ശനി, 4 മാര്‍ച്ച് 2017 (16:26 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും പള്‍സര്‍ സുനി. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് താന്‍ അഭിഭാഷകന് നല്‍കിയിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. 
 
അതേസമയം, മറ്റാര്‍ക്കെല്ലാമാണ് പള്‍സര്‍ സുനി ഈ ദൃശ്യങ്ങള്‍ കൈമാറിയതെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. പള്‍സര്‍ സുനി നല്‍കിയെന്ന് പറയപ്പെടുന്ന എല്ലാ സാധനങ്ങളും ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഏല്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണും മെമ്മറി കാര്‍ഡും വിശദ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നാണ് സൂചന. 
 
അതേസമയം പള്‍സര്‍ സുനി നല്‍കുന്ന എല്ലാ മൊഴികളും പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. എത്രയും പെട്ടെന്ന് പരിശോധന പൂര്‍ത്തിയാക്കി ഫലം നല്‍കാന്‍ ഫോറന്‍സിക് വിഭാഗത്തിന് പൊലീസ് നിര്‍ദേശം നല്‍കിയതായാണ് വിവരം. പരിശോധനാ ഫലം ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ സുനിയുടെ മൊഴിയുടെ വിശ്വാസ്യത പൊലീസിന് ഉറപ്പ് വരുത്താന്‍ കഴിയൂ.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments