Webdunia - Bharat's app for daily news and videos

Install App

വൃദ്ധയെ ആക്രമിച്ചു ഒമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ

Webdunia
ഞായര്‍, 30 ജൂലൈ 2023 (14:25 IST)
ആലപ്പുഴ: വൃദ്ധയെ ആക്രമിച്ചു ഒമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിലായി. ഹരിപ്പാട് പത്തിയൂർ ഏവൂർ തെക്കുംമുറിയിൽ ശ്രീകൃഷ്ണ ഭവനത്തിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാധമ്മയെ (73) ആക്രമിച്ചു സ്വർണ്ണം തട്ടിയെടുത്ത കേസിൽ ചേപ്പാട് മുട്ടം തേലശേരിൽ തെക്കേതിൽ വീട്ടിൽ ബിജികുമാർ (49) ആണ് പോലീസ് പിടിയിലായത്.  
 
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്ന പ്രതി രാധമ്മയെ ഉപദ്രവിക്കുകയും മാല, നാല് വളകൾ എന്നിവ തട്ടിയെടുക്കുകയുമായിരുന്നു. ഇയാൾ മുമ്പ് കുവൈറ്റിൽ അമേരിക്കൻ ആർമി ബേസിൽ ഡ്രൈവർ ജോലി ചെയ്തിരുന്നു. പിന്നീട് ചൂണ്ടുപലക ജംഗ്‌ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുകയായിരുന്നു.
 
രാധമ്മയുടെ വായിൽ തുണി തിരുകിയ ശേഷം അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കരീലകുളങ്ങര പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾ മഴിഞ്ഞ മെയ് മാസം ബന്ധുവായ ചേപ്പാട് തെക്കേവീട്ടിൽ കുസുമം എന്ന 85 കാരിയെ ആക്രമിച്ചു ഒന്നര പവന്റെ സ്വർണ്ണമാല കവർന്ന കേസിലും പ്രതിയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments