മേയര്‍ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി; നേതൃത്വം നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍

മേയര്‍ വി. കെ പ്രശാന്തിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (11:17 IST)
തിരുവനന്തപുരം നഗരസഭാ മേയറായ വി കെ പ്രശാന്തിനെതിരെ കഴിഞ്ഞദിവസം നടന്നത് ആസൂത്രിതമായുള്ള ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം കുറച്ചു നേരം കൂടി നീണ്ടിരുന്നെങ്കില്‍ മേയര്‍ക്ക് മരണം പോലും സംഭവിച്ചേക്കുമെന്നായിരുന്നു ഡോകടര്‍മാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പ്രകോപനവും ഇല്ലാതെ ഇത്തരത്തില്‍ ആക്രമണം നടത്തിയത് തീര്‍ത്തും ആസൂത്രിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഒരു മേയര്‍ക്ക് നേരെ ആക്രമം നടത്താന്‍ എന്ത് ന്യായീകരണമാണുള്ളത്. ആര്‍എസ്എസ് നടത്തുന്ന സ്ഥിരം സംഭവങ്ങളില്‍ പങ്കെടുക്കുന്നവര്‍ തന്നെയാണ് ഈ ആക്രമണത്തിനും നേതൃത്വം നല്‍കിയത്. ആക്രമണത്തില്‍ നിന്ന് മേയറെ രക്ഷിക്കാന്‍ ചെന്ന കൗണ്‍സിലര്‍മാരെയും അവ്ര് ഉപദ്രവിച്ചു. എല്‍ഡിഎഫിന്റെ സ്ത്രീ കൗണ്‍സിലര്‍മാര്‍ക്കുനേരെയും ആക്രമണം നടന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു. 
 
തീര്‍ത്തും അപലപനീയമായ കാര്യത്തെ ചില മാധ്യമങ്ങള്‍ ഗൗരവത്തില്‍ എടുത്തില്ല. ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത് തിക്കിലും തിരക്കിലും പെട്ടാണ് മേയര്‍ക്ക് പരിക്കേറ്റതെന്നാണ്. ഇത്തരം ആക്രമണങ്ങളെ ലഘൂകരിക്കരുത്. അക്രമിക്കളെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി

അമേരിക്ക ഒരുങ്ങുന്നത് ഖാർഗ് ദ്വീപ് പിടിച്ചടുക്കാനോ?, സൈനിക സന്നാഹങ്ങൾ ശക്തമാക്കിയതിൽ ആശങ്ക ശക്തമാകുന്നു

ഉയര്‍ന്ന വില നല്‍കി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുന്നു; ഏപ്രില്‍ മാസത്തെ വിതരണത്തിനായി വാങ്ങിയത് ആറുകോടി ബാരല്‍

അടുത്ത ലേഖനം
Show comments