Webdunia - Bharat's app for daily news and videos

Install App

യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി; പ്രാ​കൃ​ത​മെ​ന്ന് ആ​ന്‍റ​ണി - പ്രതിഷേധിച്ച് നേതാക്കള്‍

യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (19:05 IST)
സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്.

യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

സം​ഘ​പ​രി​വാ​ർ തീ​ക്കൊ​ള്ളി​കൊ​ണ്ടു ത​ല​ചൊ​റി​യു​ക​യാ​ണെ​ന്നും മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

ആക്രമണം കാടത്തമാണെന്നാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്‍റണി പ്രതികരിച്ചു.
ആര്‍എസ്എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.  

പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘപരിവാറിനെ ഉപയോഗിച്ച് കായികമായ അക്രമം തന്നെ തുടങ്ങിയിരിക്കുകയാണെന്നതിന്‍റെ തെളിവാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ കൈയ്യേറ്റമെന്ന് എംബി രാജേഷ് എംപി പറഞ്ഞു.

അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്ന് ആവർത്തിക്കുന്ന പ്രകാശ്‌ കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്ന് വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, തിമിര്‍ത്ത് പെയ്യാന്‍ കാലവര്‍ഷം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

അടുത്ത ലേഖനം
Show comments