Webdunia - Bharat's app for daily news and videos

Install App

മാധ്യമ- അഭിഭാഷക സമിതി യോഗം ഇന്ന് കൊച്ചിയില്‍

മാധ്യമ- അഭിഭാഷക സമിതി യോഗം വ്യാഴാഴ്ച കൊച്ചിയില്‍

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (09:10 IST)
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച അഭിഭാഷക മാധ്യമ സമിതിയുടെ യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക്  കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ യോഗം ചേരുമെന്നാണ് സമിതി അംഗങ്ങളെ അറിയിച്ചത്. അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദാണ് സമിതി അധ്യക്ഷന്‍.
 
പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാനേജ്‌മെന്റുകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന്  ചൂണ്ടിക്കാട്ടി സമിതിയില്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രൂപവത്കരിച്ച സമിതി യോഗം ചേരാനിരിക്കെയാണ് ഈ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ രംഗത്തുവന്നത്. 
 
അഭിഭാഷകര്‍ക്കും  നീതിപീഠങ്ങള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ചര്‍ച്ചകള്‍ ഫലപ്രദമാക്കാനും ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി മാധ്യമ വിചാരണ നടത്തുന്നതിനെ യോഗം അപലപിച്ചതായും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments