Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതിയായ പൊലീസുകാരനെ പിടികൂടാത്ത ഡി വൈ എസ് പിക്ക് കോടതിയുടെ അന്ത്യശാസനം

പീഡനക്കേസ് പ്രതിയായ പൊലീസുകാരനെ പിടികൂടാത്ത ഡി വൈ എസ് പിക്ക് കോടതിയുടെ അന്ത്യശാസനം

Webdunia
വെള്ളി, 6 മെയ് 2016 (15:26 IST)
പീഡനക്കേസിലെ പ്രതിയായ പൊലീസുകാരനെ ഇതുവരെ പിടികൂടാത്ത നടപടിക്കെതിരെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആറു വര്‍ഷം മുമ്പ് നടന്ന കേസിലെ പ്രതിയായ പൊലീസുകാരനെ അടിയന്തിരമായി പിടികൂടി ഹാജരാക്കാന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ചന്ദ്രശേഖരന്‍ പിള്ളയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.  
 
2010 ജൂലൈ 14 നാണ് കിഴുവലം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരന്‍ ഉള്‍പ്പെട്ട നാലു പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ പീഡിപ്പിച്ചത് എന്നായിരുന്നു കേസ്. എന്നാല്‍ ഇതിലെ മൂന്നു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. 
 
എന്നാല്‍ നാലാമത്തെ പ്രതിയായ ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരനെ കേസില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.  ചാര്‍ജ്ജ് ഷീറ്റ് പരിശോധിച്ചപ്പോഴാണ് നാലു പ്രതികള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പ്രതികളെ കുറിച്ചു മാത്രമാണു വിശദമായ  പരാമര്‍ശം ഉള്ളതെന്നും കോടതിക്ക് മനസിലായത്. തുടര്‍ന്നാണ് ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്റ്റ്രേട്ട് മൂന്ന് സുരേഷ് വണ്ടന്നൂര്‍ ഉടന്‍ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.
 
വീട്ടില്‍ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇവരുടെ ഡ്രൈവറായിരുന്ന ബിനുദാസ് എന്നയാള്‍ ഇവരെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ ചിത്രം കാണിച്ച് സുഹൃത്തായ തുളസീധരന്‍ നായരും വീട്ടമ്മയെ പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.
 
തുടര്‍ന്ന് അന്വേഷണത്തിനു വന്ന രാജു എന്ന പൊലീസുകാരനും ഈ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അനില്‍ എന്ന പൊലീസുകാരനും വീട്ടമ്മയെ പീഡിപ്പിച്ചെങ്കിലും ഇയാളെ പൊലീസ് പിടികൂടിയിരുന്നില്ല. ഇതാണു പൊലീസിനെതിരെ ഇത്തരമൊരു വിമര്‍ശനത്തിനു കാരണമായത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments