Webdunia - Bharat's app for daily news and videos

Install App

ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപ; കിലോമീറ്ററിന് 15രൂപ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 31 മാര്‍ച്ച് 2022 (16:05 IST)
പ്രതിസന്ധി സാഹചര്യത്തില്‍ ബസ്, ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റര്‍ വരെ 35 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. 1500 സിസിയില്‍ താഴെയുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 225 രൂപയും, തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.
 
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ  ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

തൃശ്ശൂരില്‍ മെഴുകുതിരി കത്തിച്ച് വീട്ടമ്മ ഉറങ്ങാന്‍ കിടന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ലക്ഷദ്വീപിന് മുകളിലായി ന്യുനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെ മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments