Webdunia - Bharat's app for daily news and videos

Install App

കാല്‍ കല്ലില്‍ തട്ടി, തെന്നി വീണു; അപകടത്തെ കുറിച്ച് ബാബു

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (07:51 IST)
കാല്‍ കല്ലില്‍ തട്ടി തെന്നി വീഴുകയായിരുന്നെന്ന് മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു. ട്രക്കിങ്ങിനിടെ സുഹൃത്തുക്കള്‍ പാതി വഴിയില്‍ മടങ്ങി പോയെന്നും പിന്നീട് താന്‍ തനിച്ചാണ് മല കയറിയതെന്നും ബാബു പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ താന്‍ പിടിച്ചുനില്‍ക്കുകയായിരുന്നെന്നും ബാബു പറഞ്ഞു. 
 
ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്. മലയുടെ മുകളില്‍നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തായിരിക്കും ഇനി ബാബുവിനെ തിരികെയെത്തിക്കുക. 
 
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പ്!

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

അടുത്ത ലേഖനം
Show comments