പന്നിക്ക് നൽകാൻ വെച്ച പഫ്‌സ് ചൂടാക്കി വിൽപ്പന; കട പൂട്ടിച്ച് നാട്ടുകാർ

റൊട്ടി നിർമ്മാണ കേന്ദ്രമായ ബോർമയിൽ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസ്സുകാരന് ഛർദ്ദിൽ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Webdunia
വ്യാഴം, 30 മെയ് 2019 (09:02 IST)
പന്നിക്ക് നൽകാനായി വെച്ചിരുന്ന പഫ്‌സ് വിൽപ്പന നടത്തിയ കടയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. റൊട്ടി നിർമ്മാണ കേന്ദ്രമായ ബോർമയിൽ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസ്സുകാരന് ഛർദ്ദിൽ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
പന്നി വളർത്തുകാർക്ക് നൽകുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാർഥങ്ങളുടെ കൂട്ടത്തിലെ പഫ്സ് ഇതര സംസ്ഥാന ജീവനക്കാർ വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു എന്നാണ് കടയുടമയുടെ വാദം. ഇവിടെ നിന്ന് വാങ്ങിയ പഫ്‌സ് കഴിച്ചതിനു ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതോടെ ബാക്കി പഫ്സുമായി കുട്ടിയുടെ പിതാവ് കടയിൽ വന്ന് ബഹളം വച്ചു. 
 
പിന്നാലെ ഇവിടെ നിന്നും വാങ്ങിയ പഫ്സുമായി കൂടുതൽ പേർ കടയുടെ മുന്നിലേക്കെത്തി. ഇത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തിയതാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തെയും, ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചിട്ടും ഇവരാരും പരിശോധനയ്ക്ക് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തോടെ കട പൂട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments